4 ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
Wednesday 13 May 2026 2:23 AM IST
തിരുവനന്തപുരം: 400 കെ.വി.സബ്‌സ്റ്റേഷനിൽ ടാൻസ്‌ഫോർമർ തകരാറിനെത്തുടർന്ന് നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി തടസ്സം അനുഭവപ്പെടുക. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി സബ്‌സ്റ്റേഷനിലെ 3-ാം നമ്പർ 500 എം.വി.എ ട്രാൻസ്‌ഫോർമറിന്റെ 220 കെ.വി.ബുഷിംഗാണ് തകരാറിലായത്. അടിയന്തര അറ്റകുറ്റപണികൾക്കായി ഈ ട്രാൻസ്‌ഫോർമർ ഷട്ട്ഡൗൺ ചെയ്യുന്നതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണം. തകരാർ പരിഹരിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബിയെ പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്.