മഹാകവി പി.സ്മാരക പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്
Wednesday 20 May 2026 12:59 AM IST
കൊച്ചി: മഹാകവി പി.സ്മാരക കവിതാ പുരസ്കാരത്തിന് പി.പി.ശ്രീധരനുണ്ണിയുടെ 'യക്ഷിയുടെ പരിണാമം" എന്ന കൃതി അർഹമായി. മഹാകവി പിയുടെ കവിതകളെപ്പറ്റിയുള്ള പഠനപുരസ്കാരത്തിന് ഡോ.പത്മനാഭൻ കാവുമ്പായിയുടെ 'കാവ്യ പ്രകൃതി; പി കവിതയിലെ ദേശസങ്കല്പം" എന്ന ഗ്രന്ഥം തിരഞ്ഞെടുക്കപ്പെട്ടു. കവിതാ പുരസ്കാരത്തിന് 20,000രൂപയും പ്രശസ്തിപത്രവും, പഠനപുരസ്കാരത്തിന് 10,000രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. 27ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ പുരസ്കാരവിതരണവും പി.അനുസ്മരണവും നടക്കും. മഹാകവി പി.സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.ജയകുമാർ പുരസ്കാരങ്ങൾ നൽകും.