ആളിയാർ ഡാമിലെ കനാലിൽ ആന ചരിഞ്ഞ നിലയിൽ; ചില്ലിക്കൊമ്പനാണെന്ന് സംശയം

Sunday 24 May 2026 2:14 PM IST

പാലക്കാട്: ആളിയാർ ഡാമിലെ കനാലിൽ ആനയെചരിഞ്ഞ നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ചരിഞ്ഞതെന്നാണ് സംശയം. ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് വിവരം.

കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ. ഈറത്തണ്ട് പോലുള്ള കൊമ്പുകളുമായി കറങ്ങി നടന്ന ആനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടു. ഇടയ്ക്ക് ജനവാസമേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പൻ നാട്ടുകാർക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല. അതിനാൽതന്നെ നെല്ലിയാമ്പതിക്കാർക്ക് പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പൻ.