കേരള സർക്കാരിന് 141കോടി ലാഭവിഹിതവുമായി ബി.പി.സി.എൽ

Tuesday 26 May 2026 12:26 AM IST

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 141കോടി കൈമാറി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഏറെക്കാലം ബിപിസിഎല്ലിലെ തൊഴിലാളി യൂണിയൻ പ്രസിഡന്റായിരുന്ന താൻ സന്തോഷത്തോടെ ലാഭവിഹിതം ഏറ്റുവാങ്ങുന്നതായി വി.ഡി സതീശൻ പറഞ്ഞു. 23000കോടി രൂപയാണ് ബി.പി.സി.എല്ലിന്റെ കഴിഞ്ഞ വർഷത്തെ ലാഭം.