ഗ്രീൻ ബട്ടൺ ഡോക്യുമെന്റേഷൻ പ്രകാശനം

Friday 22 May 2026 3:44 AM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഹരിതച്ചട്ടം പാലിച്ച് നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷൻ നടപ്പാക്കിയ ഗ്രീൻ ബട്ടൺ ക്യാമ്പെയിനിന്റെ ഡോക്യുമെന്റേഷൻ പ്രകാശനം കളക്ടർ അനു കുമാരി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകി നിർവഹിച്ചു.എ.ഡി.എം നിർമ്മൽ കുമാർ.ജി,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു,ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ അരുൺ രാജ്.പി.എൻ,അസിസ്റ്റന്റ് കോഓർഡിനേറ്റർ(ഐ.ഇ.സി) സുജ പി.എസ് എന്നിവർ പങ്കെടുത്തു.