പാറശാലയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു
Thursday 14 May 2026 1:20 AM IST
പാറശാല: പാറശാല ആശുപത്രി ജംഗ്ഷനിലും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും ഗതാഗതക്കുരുക്ക് പതിവാകുന്നു. കൊല്ലങ്കോട് റോഡിൽ നിന്നും ദേശീയ പാതയിലേക്കെത്തുന്ന വാഹനങ്ങൾക്ക് ഇരു വശങ്ങളിലേക്കും യഥേഷ്ടം തിരഞ്ഞ് പോകാൻ കഴിയത്തതാണ് ഗതാഗത തടസങ്ങൾക്ക് കാരണം. മിക്ക ദിവസങ്ങളിലും അപകടങ്ങളും പതിവാണ്. പാറശാലയിൽ ദൂരപരിധി നിയമം ലംഘിച്ചുള്ള നിർമ്മാണ വ്യാപകമാകുന്നതായി പരാതിയുണ്ട്. നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.