കോക്ക്‌ടെയിൽ ലൈവ് കോണ്ടസ്റ്റ്
Thursday 14 May 2026 1:49 AM IST
വിഴിഞ്ഞം: ലോക കോക്ക്‌ടെയിൽ ദിനത്തോടനുബന്ധിച്ച് യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ ആഭിമുഖ്യത്തിൽ കോക്ക്‌ടെയിൽ ലൈവ് കോണ്ടസ്റ്റ് സംഘടിപ്പിച്ചു.മെനു എൻജിനിയറിംഗിൽ വിദഗ്ദ്ധനായ കാർത്തിക്ക്,ഭക്ഷണ പാനീയ സ്പെഷ്യലിസ്റ്റ് മാത്യു എന്നിവർ വിധികർത്താക്കളായി.യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് സി.ഇ.ഒ രാജ ഗോപാൽ അയ്യർ പങ്കെടുത്തു.മത്സരത്തിൽ ലേ മെറിഡിയൻ കൊച്ചിയിൽ നിന്നുള്ള കിരൺ ഒന്നാം സ്ഥാനം നേടി.ഹോട്ടൽ ഹൈസിന്തിൽ നിന്നുള്ള സൂരജ് രണ്ടാം സ്ഥാനവും,അമിഗോസ് ഹബ്ബിൽ നിന്നുള്ള അർജുൻ കുമാർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ട്രോഫി,ക്യാഷ് പ്രൈസ്,ഗിഫ്ട് ഹാംപറുകൾ,സർട്ടിഫിക്കറ്റുകൾ എന്നിവയും മറ്റ് മത്സരാർത്ഥികൾക്ക് മെമമന്റോയും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.