ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ്

Wednesday 13 May 2026 3:30 AM IST

കുന്നത്തുകാൽ: നിലമാമൂട് ഇന്റർനാഷണൽ ഷോട്ടോകാൻ കരാട്ടെയുടെ 16-ാമത് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് 10ന് പാറശാല കെ.എസ്.ഓഡിറ്റോറിയത്തിൽ പാറശാല എസ്.ഐ.എം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റ് ഡയറക്ടർ ഷിഹാൻ ഫ്രാൻസിസ്,ദീർഘ ദൂര ഓട്ടക്കാരൻ ധനുവച്ചപുരം ബാഹുലേയൻ,കെ.എം. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.ടൂർണമെന്റിൽ 39 മെഡലുകൾ നേടിയ കേരള ടീം ഒന്നാംസ്ഥാനവും 28 മെഡലുകൾ നേടിയ തമിഴ്‌നാട് ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.