തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് സംഘ്
Friday 08 May 2026 1:11 AM IST
നെയ്യാറ്റിൻകര : സ്പാർക്കിന്റെ പേരിൽ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് സംഘ് പ്രതിക്ഷേധിച്ചു.നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടന്ന ധർണ ബി.എം.എസ് സംസ്ഥാന സമിതി അംഗം താന്നിവിള സതി ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ഗ്രൂപ്പ് സെക്രട്ടറി പി.വരുൺ,അമ്പലം അജയൻ,ബാലാജി,ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.