ബി.എം.എസ് സമ്മേളനം

Thursday 14 May 2026 12:31 AM IST

പത്തനംതിട്ട: ബി.എം.എസ് മുനിസിപ്പൽ മേഖല സമ്മേളനം അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാട്രഷറർ കെ.ജി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹരിനാരായണൻ മുഖ്യപ്രഭാഷണവും ഭാരവാഹികളുടെ പ്രഖ്യാപനവും നിർവഹിച്ചു. മേഖല സെക്രട്ടറി കണ്ണൻ വെട്ടൂർ, പ്രസിഡന്റ് സി ജി ഗോപകുമാർ, വൈസ് പ്രസിഡന്റ് ഗോപികൃഷ്ണൻ, ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഉദയൻ കുമ്പഴ (പ്രസിഡന്റ്), രതീഷ് കുമാർ (സെക്രട്ടറി), ജോബിൻ വെട്ടിപ്പുറം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. രതീഷ് കുമാർ നന്ദി പറഞ്ഞു.