ഇ.വി.കലാമണ്ഡലം സർഗോത്സവം
Thursday 14 May 2026 12:20 AM IST
അടൂർ : ഇ വി കലാമണ്ഡലം സർഗോത്സവം 23ന് അടൂർ ഗീതം ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ സംവിധായകൻ ബ്ളസി ഉദ്ഘാടനം ചെയ്യും. 2026ലെ ഇ വി കലാമണ്ഡലം കലാരത്ന പുരസ്കാരം ചലച്ചിത്രപിന്നണി ഗായകൻ മധു ബാലകൃഷ്ണന് സമ്മാനിക്കും. ജില്ലാകളക്ടർ പ്രേം കൃഷ്ണൻ , ആന്റോ ആന്റണി.എം.പി, അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. വിവിധ നൃത്തകലാപരിപാടികളും അരങ്ങേറും.