അപേക്ഷ ക്ഷണിച്ചു

Thursday 07 May 2026 12:13 AM IST

പത്തനംതിട്ട : കല്ലറക്കടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിന് താത്കാലിക വ്യവസ്ഥയിൽ പത്തനംതിട്ട നഗരസഭയിൽ താമസിക്കുന്ന ട്യൂഷൻ ടീച്ചർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാർത്ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് പ്ലസ് ടു, പ്രീഡിഗ്രി, ടി​.ടി​.സി, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാച്ചുറൽ സയൻസ് (ബയോളജി), സോഷ്യൽ സ്റ്റഡീസ്, ഫിസിക്കൽ സയൻസ് (ഫിസിക്സ് ആൻഡ് കെമിസ്ട്രി) ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ബി.എഡ്, പി.ജി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷി​ക്കാം. ഫോൺ. 9544788310, 8547630042.