ബാലസഭ സമ്മർ ക്യാമ്പ്
Thursday 07 May 2026 12:11 AM IST
പത്തനംതിട്ട : കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ബാലസഭാ കുട്ടികളുടെ സമ്മർ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആശാമോഹൻരാജ്, സജിനിമോഹൻ, കൗൺസിലർമാരായ സജി കെ.സൈമൺ, ഏബൽ മാത്യു, നജിം രാജൻ, എസ്.ഫാത്തിമ, അമ്മിണി ടീച്ചർ, ജില്ലാ റിസോഴ്സ്പേഴ്സൺ എ.ഗോകുലേന്ദ്രൻ, സി ഡി എസ് ചെയർപേഴ്സൺ ആർ.ലേഖ, മെമ്പർ സെക്രട്ടറി ഗംഗാദേവി പിള്ള എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.