ജോബ് ഡ്രൈവ് ഇന്ന്
Thursday 14 May 2026 1:58 AM IST
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിൽ നിയമനത്തിനായി ജോബ് ഡ്രൈവ് ഇന്ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്വകാര്യ മേഖലയിലെ രണ്ട് സ്ഥാപനങ്ങളിലേക്ക് കണക്ക്, സയൻസ്, ഹിന്ദി, മലയാളം, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ അദ്ധ്യാപകർ, പ്രീ പ്രൈമറി ടീച്ചർ, ആർട്സ്,/ ക്രാഫ്റ്റ് /സ്‌പോർട്സ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകളിലേക്കാണ് നിയമനം. പ്ലസ് ടു, യു.ജി/പി.ജി/ബിഎഡ്, ടി.ടി.സിയാണ് യോഗ്യത. ഫോൺ: 0491-2505435, 2505204.