ജോലി സമയം മാറ്റി
Friday 01 May 2026 1:15 AM IST
പാലക്കാട്: താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ തോട്ടം മേഖലയുൾപ്പെടെയുള്ള എല്ലാ തൊഴിൽ മേഖലകളിലും ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടു. സമുദ്രനിരപ്പിൽ നിന്നും 3000 അടിയിൽ കൂടുതൽ ഉയരമുള്ള തോട്ടങ്ങളെ സൂര്യാഘാത സാധ്യതയില്ലാത്തതിനാൽ ഒഴിവാക്കിയിരുന്നു. എന്നാൽ പാലക്കാട് ജില്ലയിൽ അനുഭവപ്പെടുന്ന അതീവ കഠിനമായ ഉഷ്ണതരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ജില്ലയിലെ എല്ലാ തോട്ടങ്ങളെയും ഈ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.