വാഹന ക്ഷേമനിധിയുടെ വ്യാജ രേഖകൾ നിർമ്മിച്ച പ്രതി അറസ്റ്റിൽ
Saturday 09 May 2026 1:25 AM IST
തിരൂർ: മോട്ടോർ വാഹന ക്ഷേമനിധിയുടെ വ്യാജ രേഖകൾ നിർമ്മിച്ച കേസിൽ ആർ.ടി.ഒ ഓഫീസ് ഏജന്റിനെ തിരൂർ പൊലീസ് അറസ്റ്റുചെയ്തു
താനൂർ എടക്കടപ്പുറം കുട്ടുകടവത്ത് ഹനീഫയെയാണ് ( 35)
തിരൂർ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പിടികൂടിയത്. വാഹനങ്ങളുടെ ടാക്സ് അടക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേമനിധിയുടെ വ്യാജ രേഖകൾ നിർമ്മിച്ചുവെന്നാണ് പരാതി. തിരൂർ ജോ ആർ.ടി.ഒ തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഹനീഫയുടെ തിരൂരിലെയും താനൂരിലേയും സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. അറസ്റ്റിന്
പ്രിൻസിപ്പൽ എസ്.ഐ വിശാഖ് കെ. വിശ്വൻ, എസ്.ഐമാരായ കെ.എസ് ജയൻ, ജയൻ, എ.എസ്.ഐ സുനോജ്, സി.പി.ഒമാരായ ദൃശ്യ, ആൻ്റണി, സൈബർ സി.പി.ഒ വിഷ്ണുശങ്കർ എന്നിവരുമുണ്ടായിരുന്നു