പ്രതിഷേധറാലി സംഘടിപ്പിച്ചു
Thursday 14 May 2026 12:04 AM IST
മുക്കം: നീറ്റ് യു.ജി പരീക്ഷാക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്.എഫ് മുക്കം ഡിവിഷൻ കമ്മിറ്റി നഗരത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന അഴിമതി രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തെയും അവരുടെ ഭാവിയെയും തകർക്കുന്നതാണ്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതരെ കണ്ടെത്തണമെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കി മാതൃകാപരമായ ശിക്ഷ നൽകണമെന്നും റാലിയിൽ ആവശ്യമുയർന്നു. ഡിവിഷൻ ഭാരവാഹികളായ സാദിഖ് അലി, മുഹമ്മദ് സഫീർ, അബ്ദുൽ ബാരി, ഉസ്മാൻ സഅദി, മുഹമ്മദ് ഷിബിലി, മുഹമ്മദ് ഷാഫി, സ്വാബീഹ് സഖാഫി സംബന്ധിച്ചു.