ഗ്രാറ്റിട്യൂഡ് കോൺഫറൻസ്
Friday 01 May 2026 12:44 AM IST
മുക്കം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് മുക്കം ഡിവിഷൻ സംഘടിപ്പിച്ച 'ഗ്രാറ്റിട്യൂഡ് കോൺഫറൻസ്' മുക്കം സി.ടി.വി ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എഫിന്റെ 54ാം സ്ഥാപക ദിനത്തിൽ വിദ്യാർത്ഥി റാലി നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം അസീസ് സഖാഫി വെള്ളയൂർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഹാഫിസ് അസ്ഹറുദ്ധീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂർ പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ജി. അബൂബക്കർ, നാസർ ചെറുവാടി, യാസീൻ ഫവാസ്, അഷ്റഫ് കെ.വി, ഷമീർ എന്നിവർ പ്രസംഗിച്ചു.