ഒന്നരമാസത്തിനിടെ 200 ഹോട്ടലുകൾ അടച്ചു, നഷ്ടം സഹിച്ച്  ഇനിയും പിടിച്ചു നിൽക്കാനാകില്ല

Thursday 14 May 2026 12:53 AM IST

കോട്ടയം : ഒരു വശത്ത് ഹോട്ടലുകൾ പൂട്ടുന്നു, മറുവശത്ത് പിടിച്ചു നിൽക്കാൻ കഴിയാതെ ഭക്ഷണ വില കൂടുന്നു. പശ്ചിമേഷ്യൻ യുദ്ധച്ചീളുകൾ സാധാരണക്കാരെ വേദനിപ്പിക്കുകയാണ്. പാചക വാതക ക്ഷാമത്തിൽ ജില്ലയിൽ ഇതുവരെ ഇരുന്നൂറിലേറെ ഹോട്ടുലകൾ പൂട്ടി. ആദ്യഘട്ടത്തിൽ പൂട്ടിയ ചില ഹോട്ടലുകൾ തുറന്നെങ്കിലും രണ്ടാം ഘട്ടത്തിൽ പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. വാണിജ്യ സിലിണ്ടറുകൾക്കുണ്ടായ വില വർദ്ധനവും ക്ഷാമവും. പച്ചക്കറി മുതലുള്ള സാധനങ്ങളുടെ വില വർദ്ധനയും മേഖലയ്ക്ക് തിരിച്ചടിയായി. ഇടത്തരം ഹോട്ടലുകൾക്ക് പോലും ദിവസം 3000 - 4000 രൂപ വരെ അധിക ബാദ്ധ്യതയാണ് പാചക വാതക ക്ഷാമം കൊണ്ടുണ്ടാകുന്നത്. വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാനക്കാർ മടങ്ങിവരാതായതോടെ പാചക വാതകമില്ലാതെ പാകം ചെയ്യാവുന്ന അറേബ്യൻ വിഭവങ്ങൾ ഉണ്ടാക്കാനുമാകുന്നില്ല. ഇത് ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.

 ബീഫിന് കൃത്രിമ ക്ഷാമം

പച്ചക്കറി മുതൽ മീനിന്റെയും ഇറച്ചിയുടേയും വില കൂടി. ബീഫിന് വില കൂട്ടാനായി കൃത്രിമ ക്ഷാമവും സൃഷ്ടിക്കുന്നുണ്ടെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. അറവ് നിറുത്തിവച്ചിരിക്കുകയാണ് ഒരു വിഭാഗം വ്യാപാരികൾ. ക്ഷാമമുണ്ടാകുന്നതോടെ വിലയും കൂടും. വിഭവങ്ങളുടെ വിലയെല്ലാം ഉയർന്നു. പതിവായി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരെയൊക്കെ ഇത് ബാധിച്ചിട്ടുണ്ട്. അതേസമയം ആഴ്ചയിലൊരിക്കൽ കുടുംബത്തോടെ പുറത്തിറങ്ങിയവരും ഒഴിവാക്കിത്തുടങ്ങി.

ഇനിയും വില കൂടും

 ഭക്ഷണ വില ഇനിയും ഉയ‌ർന്നേക്കും

 ഇന്ധന വില കൂടിയേക്കുമെന്ന് റിപ്പോർട്ട്

 അവശ്യ സാധനങ്ങളുടെ വില ഉയരുന്നു

'' പാചക വാതകത്തിന് ഡിമാൻഡായതോടെ ഹോട്ടലുകൾക്ക് മുന്നിൽ കൊണ്ടുവന്നിരുന്ന രീതിയും ഏജൻസികൾ അവസാനിപ്പിച്ചു. അവിടെ പോയി വാങ്ങണം. അതും അധികച്ചെലവാണ്.

കെ.കെ. ഫിലിപ്പ് കുട്ടി, (ജില്ലാ പ്രസിഡന്റ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.)

ദിവസവും വേണ്ടത് 1-12 സിലിണ്ടറുകൾ വരെ