വീടിന് നേരെ കല്ലേറെന്ന്
Thursday 07 May 2026 12:55 AM IST
ചങ്ങനാശേരി : നാലുന്നാക്കൽ കണ്ണഞ്ചിറ ജെമിനിപ്പടി ബാവമൻസിൽ പി.എസ് താജുദ്ധീന്റെ വീടിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കല്ലേറ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രണ്ട് ദിവസം തുടർച്ചയായി കല്ലേറും കതകിൽ തട്ടലും ഉണ്ടായി. കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്ത് പോയ സമയത്ത് താജുദ്ധീന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ഇവരുടെ വളർത്തു പൂച്ചയെയും ചത്തനിലയിൽ കണ്ടെത്തി. തുടർന്ന്, കുടുംബം മറ്റൊരു വീട്ടിലേക്ക് താമസം മാറി. സമീപത്തുള്ള കുടുംബങ്ങളും ആശങ്കയിലാണ്.