താപ പ്രതിരോധ കർമപദ്ധതി

Thursday 07 May 2026 12:52 AM IST

കോട്ടയം : വരൾച്ചാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രാദേശിക തലത്തിലുള്ള താപ പ്രതിരോധ കർമപദ്ധതി (ഹീറ്റ് ആക്ഷൻ പ്ലാൻ) തയ്യാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിശീലന പരിപാടി കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ജില്ലാ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് റാണി പി. ജോയി എന്നിവർ പങ്കെടുത്തു. സുസ്മി സണ്ണി, ആർ.ശ്രീനിധി എന്നിവർ സെഷനുകൾ നയിച്ചു.