അവഹേളിക്കാൻ ബോധപൂർവ ശ്രമം
Thursday 14 May 2026 12:28 AM IST
കൊല്ലം: കൊല്ലം കോർപ്പറേഷനിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികൾ ബി.ജെ.പി അംഗത്വം സ്വീകരിച്ചെന്നും ബി.എം.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്നുമുള്ള വാർത്തയിൽ തന്റെ പേരുകൂടി ഉൾപ്പെടുത്തിയത് ബോധപൂർവം ചില കേന്ദ്രങ്ങൾ ചെയ്തതാണെന്ന് ശുചീകരണ തൊഴിലാളിയും എ.ഐ.ടി.യു.സി അംഗവും സി.പി.ഐ തൃക്കടവൂർ ലോക്കൽ കമ്മിറ്റി അംഗവുമായ കാർത്തിക പറഞ്ഞു.
കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ 8 പേർ ബി.ജെപി ഓഫീസിൽ നടന്ന ചടങ്ങിൽ ഷാൾ അണിഞ്ഞ് അംഗത്വം സ്വീകരിച്ചു എന്നാണ് പ്രചരിപ്പിച്ചത്. മാദ്ധ്യമങ്ങളിൽ വന്ന ചിത്രത്തിൽ താൻ ഇല്ലായിരുന്നെങ്കിലും അംഗത്വം സ്വീകരിച്ചവരുടെ കൂട്ടത്തിൽ തന്റെ പേരും ഉണ്ടായിരുന്നു. ബോധപൂർവം അവഹേളിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളാണ് പ്രചാരണത്തിനു പിന്നിലെന്നും കാർത്തിക പറഞ്ഞു.