സൗ​ജ​ന്യ കെ​-​മാ​റ്റ് ഓ​റി​യ​ന്റേ​ഷൻ

Wednesday 06 May 2026 11:09 PM IST

കൊല്ലം: സ​ഹ​ക​ര​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്റെ നെ​യ്യാർ​ ഡാ​മി​ലെ എം.ബി.എ കോ​ളേ​ജാ​യ കേ​ര​ള ഇൻ​സ്റ്റിറ്റ്യൂ​ട്ട് ഒ​ഫ് കോ​-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെന്റിൽ (കി​ക്​മ) സൗ​ജ​ന്യ ഓൺ​ലൈൻ കെ​-​മാ​റ്റ് ഓ​റി​യ​ന്റേ​ഷൻ 9ന് വൈ​കിട്ട് 7 മു​തൽ ന​ടക്കും. പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്മിഷ​ണർ മെ​യ് അ​വ​സാ​ന​വാ​ര​ത്തിൽ ന​ട​ത്തു​ന്ന കെ​-​മാ​റ്റ് പ​രീ​ക്ഷ​യ്​ക്ക് ത​യ്യാറെ​ടു​ക്കു​ന്ന​വർ​ക്കും അ​പേ​ക്ഷ സ​മർ​പ്പി​ച്ചി​ട്ടു​ള്ള​വർ​ക്കും വേ​ണ്ടി​യാ​ണ് പ​രി​ശീ​ല​നം. പ​രീ​ക്ഷ​യു​ടെ ഘ​ട​ന, പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​കൾ, സ​മീ​പ​ന രീ​തി ഇ​വ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ദി​ശാ​ബോ​ധം പ​രി​ശീ​ല​ന പ​രി​പാ​ടി വ​ഴി വി​ദ്യാർ​ത്ഥി​കൾ​ക്ക് ല​ഭി​ക്കും. പേര് ര​ജി​സ്റ്റർ ചെ​യ്യണം. ഫോൺ: 8547618290, 9447002106.