രാജീവ്ഗാന്ധി അനുസ്മരണം

Saturday 23 May 2026 7:43 AM IST

കുട്ടനാട്: കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് ജംഗ്ക്ഷനിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി വാർഷിക ദിന അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ വിനോദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി സുകു അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ദീപാശക്തി, മനീക്ഷ അജീഷ്, സിജി ബോണി, കൈനകരി വികസനസമിതി സെക്രട്ടറി സജിമോൻ,​ കോൺഗ്രസ് കൈനകരി മണ്ഡലം സെക്രട്ടറി ബി.കെ.വിനോദ്, വർക്കിംഗ് പ്രസിഡന്റ് മോൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.