പുസ്‌തക പ്രകാശനം

Saturday 23 May 2026 6:38 AM IST

അമ്പലപ്പുഴ: കെ.സി.സേവ്യർകുട്ടിയുടെ ശ്രീനാരായണ സംസ്ക്കാരം എന്ന പുസ്തകത്തിന്റെ പ്രകാശനം വാടക്കൽ നാദം സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കും. വാടയ്ക്കൽ എസ്.എൻ.ഡി.പി ഹാളിൽ ഞായറാഴ്ച മൂന്നിന് നടക്കുന്ന ചടങ്ങിൽ പ്രഫ. എം.പി.മത്തായി ലിയോതേർട്ടീന്ത് എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ സി.ആർ.പ്രഭാകരന് പുസ്തകം കൈമാറി പ്രകാശനം ചെയ്യും. നാദം ബുക്സാണ് പ്രസാധകർ. ചടങ്ങിൽ സമസ്ഥകേരള സാഹിത്യപരിഷത്ത് ജന.സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. സതീഷ് ആലപ്പുഴ,റവ.ഫാ.സേവ്യർ കുടിയാംശേരി,ഡോ.വി.പങ്കജാക്ഷൻ, ഡോ.ജയാ വിജയൻ, കെ.പി.പ്രീതി, കെ.സി.സേവ്യർകുട്ടി തുടങ്ങിയവർ സംസാരിക്കുമെന്ന് ജോൺ പുക്കായി അറിയിച്ചു.