രാജീവ് ഗാന്ധി രക്തസാക്ഷി ദിനം
Saturday 23 May 2026 7:29 AM IST
ആലപ്പുഴ: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കൃഷ്ണപുരം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൃഷ്ണപുരം കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അധ്യക്ഷത വഹിച്ചു യോഗം കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. ചിറപ്പുറത്ത് മുരളി കെ.പദ്മകുമാർ എം.നദീർ, ശ്രീഹരിക്കൂട്ടിരേത്, ജെസി കോശി, നവാസ് വലിയവീട്ടിൽ അജി,ഗണേഷ്, രാധമണി, രാജൻ വയലിൻ,സന്തോഷ്, കോശികെ. ഡാനിയൽ, ഷൈൻ, സന്തോഷ് കുഞ്ഞുമോൻ, ബിജു, അബ്ദുൽ ഹമീദ്, സിന്ധു രവി, റഹിയാനത്ത് സിന്ധു തുടങ്ങിയവർ സംസാരിച്ചു.