രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം
Saturday 23 May 2026 7:24 AM IST
ചേർത്തല: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനങ്ങളും നടത്തി. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്.പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ആർ. ശശിധരൻ,ബി.ഭാസി,ടി.ഡി.രാജൻ,സലികുമാർ,വിനേഷ്,കെ.സി.ജയറാം, പ്രകാശൻ,അശോകൻ എന്നിവർ സംസാരിച്ചു. ചേർത്തല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അനുസ്മരണ സമ്മേളനത്തിൽ പി.വിശ്വംഭരൻപിളള അദ്ധ്യക്ഷനായി. നേതാക്കളായ സി.ഡി. ശങ്കർ,സി.വി.തോമസ്,സജികുര്യാക്കോസ്,കെ.എസ്.അഷറഫ്,കെ. ദേവരാജൻപിള്ള എന്നിവർ പങ്കെടുത്തു.