വിശ്വഹിന്ദു പരിഷത്ത് അനുശോചിച്ചു.

Wednesday 13 May 2026 9:50 PM IST

അമ്പലപ്പുഴ: അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോനും ആദ്ധ്യാത്മിക, സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ വിശ്വഹിന്ദു പരിഷത്ത് ആലപ്പുഴ ജില്ലാ സമിതി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ അനുസ്മരണസന്ദേശം നൽകി. ജില്ലാ സെക്രട്ടറി എൻ.വിജയകുമാർ , സി.ഉദയകുമാർ, പി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.