തീരദേശത്ത് കൺട്രോൾ റൂം തുറക്കണം: കെ.സി

Tuesday 26 May 2026 1:47 AM IST

തിരുവനന്തപുരം: കാലവർഷത്തിലെ അപകട സാദ്ധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ ഏജൻസികൾ തമ്മിൽ ഏകോപനം ശക്തിപ്പെടുത്താൻ ഇത് സഹായകമാവും. തീരദേശ മേഖലകളിൽ അതിവേഗ രക്ഷാപ്രവർത്തന ബോട്ടുകൾ, ലൈഫ് സേവിംഗ് ഉപകരണങ്ങൾ, ജിപിഎസ് സംവിധാനങ്ങൾ, വയർലെസ് കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.