കുടുംബയോഗവും നോട്ട്ബുക്ക് വിതരണവും

Monday 25 May 2026 12:00 AM IST

കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി പനങ്ങാട് ശാഖ കുടുംബയോഗവും ബാലജനസഖ്യവും അംഗങ്ങളുടെ മക്കൾക്കുള്ള നോട്ട്ബുക്ക് വിതരണവും നടത്തി. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ രാജീവൻ അയിനിപ്പുള്ളി അദ്ധ്യക്ഷതവഹിച്ചു. ശാഖാ പ്രസിഡന്റ് പി.ബി. മോഹനൻ, വൈസ് പ്രസിഡന്റ് കെ.എസ്. പ്രകാശ് ബാബു,സെക്രട്ടറി സുധൻ മണക്കാട്ട്, വനിതാ സംഘാംഗവും ആഘോഷ കമ്മിറ്റി വൈസ് ചെയർപേഴ്‌സനുമായ അല്ലിപ്രദീപ് എന്നിവർ സംസാരിച്ചു.