ഇ-ഔഷധി പോർട്ടൽ: ബോധവത്കരണം

Friday 01 May 2026 12:00 AM IST
ഇ ഔഷധി പോർട്ടൽ അവബോധ പരിപാടി ആയുഷ് ജോയിൻ്റ് അഡ്വൈസർ ഡോ. ദേബാശിഷ് പാണ്ഡേ ഉൽഘാടനം ചെയ്യുന്നു. ഡോ. ആനന്ദ് മേത്ത, ഡോ. ജയ വി ദേവ്, ഡോ. പി. എം വാരിയർ, ഡോ. ഡി രാമനാഥൻ, ഡോ. ഹൃദീക്, ഡോ. യുദ്ധ് വീർ സിംഗ് എന്നിവർ സമീപം

തൃശൂർ: ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ബോധവത്കരണം നടത്തി. ആയുർവേദമരുന്നു നിർമ്മാതാക്കൾ, കയറ്റുമതിക്കാർ, നിയന്ത്രണ ഏജൻസികളുടെ പ്രതിനിധികൾ എന്നിവർക്ക് ഇ-ഔഷധി പോർട്ടലിലെ രജിസ്‌ട്രേഷൻ നടപടികളും നിയമാനുസൃത പ്രവർത്തനങ്ങളും വിശദീകരിക്കുകയാണ് ലക്ഷ്യം. ആയുഷ് ജോയിന്റ് അഡ്വൈസർ ഡോ. ദേബാശിഷ് പാണ്ഡ, ഉദ്ഘാടനം ചെയ്തു. 31നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ. ജയ വി. ദേവ് നിർദ്ദേശിച്ചു. ഡോ.ഡി രാമനാഥൻ, യുദ്ധ വീർ സിംഗ്, ആനന്ദ് മേത്ത,ഡോ. പി.എം വാരിയർ, ഡോ. ടി.കെ ഹൃദീക്, ഡോ. ജോയിച്ചൻ എരിഞ്ഞേരി, വി.എം.സുരേഷ് എന്നിവർ പ്രസംഗിച്ചു.