കൃഷി വൈഭവ് സമാപിച്ചു

Friday 22 May 2026 3:47 AM IST

തിരുവനന്തപുരം: കൃഷി വൈഭവ് പ്രദർശന മേള സമാപിച്ചു.സമാപന സമ്മേളനം നബാർഡ് സി.ജി.എം നാഗേഷ് കുമാർ അനുമാല ഉദ്ഘാടനം ചെയ്തു.സിസ്സ ജനറൽ സെക്രട്ടറി ഡോ.സുരേഷ് കുമാർ.സി അദ്ധ്യക്ഷത വഹിച്ചു.കോയിക്കൽനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി,കൊട്ടാരക്കര ഫാർമർ പ്രൊഡ്യൂസർ കമ്പനി,ഗ്രാമസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനി,ആര്യാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി,മാർക്കറ്റ് ഫെഡ്,സി.ഡി.ബി,സി.ടി.സി.ആർ.ഐ, സി.ഐ.എഫ്.ടി, ഏസ് ഫൈൻ പാക്ക്,പട്ടാഴിയിലെ അമ്പാടി ഗോശാല,കിസാൻ സർവീസ് സൊസൈറ്റി എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി.നബാർഡ് ജനറൽ മാനേജർ ജ്യോതിഷ്,ഗ്രാമ സമൃദ്ധി ചെയർമാൻ രാമചന്ദ്രൻ,ഡോ.പാണ്ഡുരംഗൻ,ഗോപൻ ചെന്നിത്തല,രജത,രാജേഷ് എന്നിവർ പങ്കെടുത്തു.