സെമിനാർ
Friday 22 May 2026 4:35 AM IST
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം ജൂൺ 11,12,13 തീയതികളിൽ കോട്ടയത്ത് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് ജില്ലാ പബ്ലിക് ഓഫീസ് പരിസരത്ത് വലതുപക്ഷവത്കരണവും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ സെമിനാർ നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എസ്.ഹരിലാൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.ഹാജറ,ഷിനു റോബർട്ട്,കെ.ആർ.സുഭാഷ്,മാത്യു.എം.അലക്സ്,എം.ജെ.ഷീജ എന്നിവർ പങ്കെടുത്തു.