റസിഡന്റ് ഡോക്ടറുടെ ഒഴിവ്
Wednesday 20 May 2026 3:48 AM IST
തിരുവനന്തപുരം : സർക്കാർ ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 . പ്രതിമാസ വേതനം 73,500 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം തിരുവനന്തപുരം ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഈമാസം 26 രാവിലെ 11ന് അഭിമുഖത്തിനെത്തണം.