എ.സി ഹാൾ ഉദ്ഘാടനം

Thursday 14 May 2026 1:51 AM IST

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ (1983 ബാച്ച്) നിർമ്മിച്ച് നൽകിയ എ.സി ഹാൾ സെൻട്രൽ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ,മുൻ അദ്ധ്യാപകർ,ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ,1983 ബാച്ച് പൂർവ വിദ്യാർത്ഥികൾ,കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.