എൻ.എസ്.സുമേഷ് കൃഷ്ണന് ധമനം സാഹിത്യ പുരസ്‌കാരം
Thursday 14 May 2026 1:50 AM IST
തിരുവനന്തപുരം: എം.കെ.വിദ്യാധരൻ സ്‌മാരക ധമനം സാഹിത്യ പുരസ്‌കാരം എൻ.എസ്.സുമേഷ് കൃഷ്ണന്. കരയാത്ത കടൽ എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്. 11,111 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 27ന് തോന്നയ്ക്കൽ സാംസ്‌കാരിക സമിതിയിൽ ഡോ.ഭാസിരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ നൽകും. തോന്നയ്ക്കൽ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.രഘുനാഥ്,വി.രാജീവ്,ആർ.വേണുനാഥ്,നയന ഷമീർ,ജയൻ മണിരാജ്,കെ.പി.പുരുഷോത്തമൻ, ഉദയകുമാരി,വിനോദ്,റീന,അനിൽ പൂതക്കുഴി,തോന്നയ്ക്കൽ അയ്യപ്പൻ എന്നിവർ പങ്കെടുക്കും.