ധനകാര്യസാക്ഷരത സെമിനാർ നാളെ

Wednesday 06 May 2026 1:56 AM IST

തിരുവനന്തപുരം: പട്ടം മുണ്ടശ്ശേരി ഹാളിൽ നാളെ രാവിലെ 10 മുതൽ 'ധനകാര്യസാക്ഷരത – ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്' എന്ന വിഷയത്തിൽ സെമിനാർ നടത്തും.മുൻ ജില്ലാ ജഡ്ജിയും, കെ.എസ്.ഇ.ബി പ്രിൻസിപ്പൽ ലീഗൽ അഡ്വൈസറുമായ എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.പി.രണദിവെ അദ്ധ്യക്ഷത വഹിക്കും.ഐഒബി മുൻ ചീഫ് മാനേജരും, ധനകാര്യസാക്ഷരതാകൗൺസിലറുമായ ആർ.ഗിരീഷ് കുമാർ വിഷയാവതരണം നടത്തും.