മാന്നാർ യൂണിയൻ നോട്ട്ബുക്ക് വിതരണം ആരംഭിച്ചു

Sunday 24 May 2026 11:18 PM IST
വെള്ളാപ്പള്ളി നടേശൻ വിദ്യാഭ്യാസ കനിവ് പദ്ധതി പ്രകാരമുള്ള നോട്ടുബുക്കുകളുടെ വിതരണോദ്ഘാടനം യൂണിയൻ അഡ്. കമ്മറ്റിയംഗം റ്റി.കെ.അനിൽകുമാർ നിർവഹിക്കുന്നു.

മാന്നാർ: എസ്.എൻ.ഡിപി യോഗം മാന്നാർ യൂണിയനിൽ വെള്ളാപ്പള്ളി നടേശൻ വിദ്യാഭ്യാസ കനിവ് പദ്ധതിയുടെ ഭാഗമായി ശാഖകളിൽ നോട്ടുബുക്കുകളുടെ വിതരണം തുടങ്ങി. യൂണിയൻ അഡ്. കമ്മിറ്റിയംഗം ടി.കെ.അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി വസന്തകുമാരി പദ്ധതി വിശദീകരണം നടത്തി. ശാഖാ പ്രസിഡന്റ് വിജയശ്രീ സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് കൃതജ്ഞതയും പറഞ്ഞു. വിതരണത്തിന് ആവശ്യമായ നോട്ടുബുക്കുകൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യൂണിയൻ ഭാരവാഹികൾക്ക് നൽകിയിരുന്നു. മുഴുവൻ ശാഖകളിലും നോട്ടുബുക്കുകളുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും വിവിധ ശാഖകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിദ്യാഭ്യാസ മേഖലകളിലെ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്ക് വെള്ളാപ്പള്ളി നടേശൻ വിദ്യാഭ്യാസ കനവ് പദ്ധതിയിലൂടെ നൽകുന്ന സ്‌കോളർഷിപ്പും പുരസ്‌കാരവും ജൂൺ രണ്ടാം വാരം വിതരണം ചെയ്യുമെന്നും യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ എന്നിവർ അറിയിച്ചു.