സ്കൂൾ വിപണി ആരംഭിച്ചു

Sunday 24 May 2026 2:41 AM IST
ചെന്നീർക്കര സർവ്വീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും ചേർന്ന് മുറിപ്പാറ ഊന്നുകൽ നീതിസൂപ്പർ മാർക്കറ്റുകളിൽ ആരംഭിച്ച സ്കൂൾ വിപണി ബാങ്ക് പ്രസിഡൻ്റ് കെ.എസ്.മണിലാൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ചെന്നീർക്കര സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും ചേർന്ന് മുറിപ്പാറ ഊന്നുകൽ നീതിസൂപ്പർ മാർക്കറ്റുകളിൽ സ്കൂൾ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്.മണിലാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ജി.ബിജു, ഭരണസമിതി അംഗങ്ങളായ എം.ജി.സുരേന്ദ്രൻ നായർ, ശ്രീജീവ് ചന്ദ്രശേഖർ, അമൽ സോമൻ, ജീവക്കാരൻ ശ്രീകുമാർ, മാത്തുട്ടി എന്നിവർ സംസാരിച്ചു.