അവധിക്കാല അദ്ധ്യാപക പരിശീലനം
Sunday 24 May 2026 2:31 AM IST
തിരുവല്ല : അവധിക്കാല അദ്ധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീനാദേവി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി.ആർ മുഖ്യപ്രഭാഷണം നടത്തി. മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ ജോൺസൺ, വാർഡ് മെമ്പർ പുഷ്പലത, റെനി ആന്റണി, ഡി.ഇ.ഒ അമ്പിളി ഭാസ്‌കർ, ഡോ.സുജമോൾ എസ്, ഡോ.അഞ്ജു കെ.എം, രാജേഷ് എസ്, ധന്യ കെ.ജി. എ.കെ.പ്രകാശ്, ബി.പി.സി ശോഭന കെ.ആർ, വിവിധ സംഘടന പ്രതിനിധികളായ കിഷോർ, സനൽകുമാർ, സജൻ എന്നിവർ സംസാരിച്ചു.