അപേക്ഷ ക്ഷണിച്ചു
Thursday 07 May 2026 12:13 AM IST
പത്തനംതിട്ട : കല്ലറക്കടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിന് താത്കാലിക വ്യവസ്ഥയിൽ പത്തനംതിട്ട നഗരസഭയിൽ താമസിക്കുന്ന ട്യൂഷൻ ടീച്ചർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാർത്ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് പ്ലസ് ടു, പ്രീഡിഗ്രി, ടി.ടി.സി, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാച്ചുറൽ സയൻസ് (ബയോളജി), സോഷ്യൽ സ്റ്റഡീസ്, ഫിസിക്കൽ സയൻസ് (ഫിസിക്സ് ആൻഡ് കെമിസ്ട്രി) ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ബി.എഡ്, പി.ജി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷിക്കാം. ഫോൺ. 9544788310, 8547630042.