ബാലസ​ഭ സ​മ്മർ ക്യാമ്പ്‌

Thursday 07 May 2026 12:11 AM IST

പത്തനംതിട്ട : കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ബാലസഭാ കുട്ടികളുടെ സമ്മർ ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺമാരായ ആശാമോഹൻരാജ്, സജിനിമോഹൻ, കൗൺസിലർമാരായ സജി കെ.സൈമൺ, ഏബൽ മാത്യു, നജിം രാജൻ, എസ്.ഫാത്തിമ, അമ്മിണി ടീച്ചർ, ജില്ലാ റിസോഴ്‌​സ്‌പേഴ്‌സൺ എ.ഗോകുലേന്ദ്രൻ, സി ഡി എസ് ചെയർപേഴ്‌സൺ ആർ.ലേഖ, മെമ്പർ സെക്രട്ടറി ഗംഗാദേവി പിള്ള എന്നിവർ പ്രസംഗിച്ചു. എക്‌സൈസ് ഇൻസ്‌​പെക്ടർ ബിനു വർഗീസ് ക്ലാസുകൾക്ക്‌ നേതൃത്വം നൽകി.