ചെട്ടിപ്പടിയിൽ വേണം റെയിൽവേ നടപ്പാത, റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി വികസന സമിതി
Thursday 14 May 2026 12:22 AM IST
പരപ്പനങ്ങാടി :ചെട്ടിപ്പടിയിൽ റെയിൽവേ ഓവർബ്രിഡ്ജ് വരുന്നതോടെ നിലവിലെ റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ചെട്ടിപ്പടി വികസന സമിതി പ്രവർത്തകർ ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം സമർപ്പിച്ചു . നിലവിൽ റെയിൽവേ ഗേറ്റ് ഉള്ളിടത്ത് ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് അല്ലെങ്കിൽ അണ്ടർപാസ്സേജ് സംവിധാനം വേണമെന്നതാണ് ആവശ്യം. ചെട്ടിപ്പടി വികസന സമിതി ഭാരവാഹികളായ കെ.കെ. ഗംഗാധരൻ, കെ.പി. വത്സരാജ്, തുളസീദാസ്, ബി.ജെ. പി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹനൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു .