വേനൽമഴ ശലഭസംഗമം സമാപിച്ചു
Thursday 07 May 2026 12:15 AM IST
മലപ്പുറം: ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ വ്യക്തിത്വ വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വേനൽമഴ' അവധിക്കാല പരിപാടിയുടെ ഭാഗമായുള്ള 'ശലഭസംഗമം' സമാപിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ എ. മമ്മു അദ്ധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. എ.സതീഷ്, പി.പ്രസന്ന, യുവത കൾച്ചറൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അബ്ദുനാസർ, തവനൂർ ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.ടി.സൈനബ, എൻട്രി ഹോം മാനേജർ വി.ശ്രുതി സംസാരിച്ചു.