യുവമോർച്ച പ്രതിഷേധിച്ചു

Thursday 14 May 2026 12:07 AM IST
യുവമോർച്ച പ്രവർത്തകർ ഫറോക്ക് നഗര സഭ സിക്രട്ടറിയെ പ്രതിഷേധമറിയിക്കുന്നു

ബേപ്പൂർ: ​ഫറോക്ക്: ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് പാളികൾ തകർന്നുവീണ് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും നഗരസഭാ സെക്രട്ടറിയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് എം.​​ വിജിത്ത്. യുവമോർച്ച രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് ശരത്ത് മണ്ണൂർ യുവമോർച്ച ജില്ലാ ട്രഷറർസൂരജ് തിരുവച്ചിറ യുവമോർച്ച ജില്ലാ സോഷ്യൽ മീഡിയ കൺവീനർ അക്ഷയ്. എന്നിവർ നേതൃത്വം നൽകി. പ്രശ്നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യുവമോർച്ച തെരുവിലിറങ്ങുമെന്ന് നേതാക്കൾ അറിയിച്ചു.