യാത്രയയപ്പ് നൽകി
Friday 01 May 2026 12:46 AM IST
വടകര: നടക്കുതാഴ ബാങ്കിൽ നിന്നും വിരമിക്കുന്ന സുനിൽ കുമാർ പി.എം, ക്ലാർക്ക് പ്രീതി പി.ടി എന്നിവർക്ക് യാത്രയയപ്പു നൽകി. മുനിസിപ്പൽ ചെയർമാൻ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിനിൽ കുമാർ പി.കെ, ബാങ്ക് സെക്രട്ടറി കെ.എം മനോജൻ, കെ.സി.ഇ.യു വടകര ഏരിയ സെക്രട്ടറി കെ.പി സജിത്ത് കുമാർ, കെ വത്സൻ, എ കുഞ്ഞിരാമൻ, ഷീന കെ.വി, ടി.എം ഷൈജു, എം ദിനേശൻ, മിനു കെ.എം, രസിത സി.എച്ച്, ബാബു പി, എം ധനീഷ്, മനോജൻ കെ.പി എന്നിവർ പ്രസംഗിച്ചു.