പരിശീലനം പൂർത്തിയായി
Monday 25 May 2026 12:48 AM IST
കോട്ടയം: സെൻസസ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ജില്ലയിലെ നഗരസഭകളിൽ നിന്നും താലൂക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫീൽഡ് ട്രെയിനർമാർക്കുള്ള പരിശീലനം പൂർത്തിയായി. മേയ് 18 മുതൽ 23 വരെ കളക്ടറേറ്റിൽ നടന്ന പരിശീലനത്തിൽ 60 ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലയിലെ മാസ്റ്റർ ട്രെയിനർ എം.അരുൺ, അശ്വതി എന്നിവർ നേതൃത്വം നൽകി. പരിശീലനത്തോടൊപ്പം ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചിരുന്നു.