വിദ്യാർത്ഥികളെ ആദരിച്ചു
Monday 25 May 2026 12:46 AM IST
കുമരകം : എസ്.എൻ.ഡി.പി യോഗം 38-ാം നമ്പർ കുമരകം വടക്ക് ശാഖയുടെ കീഴിലുള്ള ഐശ്വര്യ കുടുംബ യൂണിറ്റ്, ചൂളഭാഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സുനിൽ വേലിക്കകം ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.ടി അനൂപ് അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കാർത്തികേയൻ, ആദിദേവ്, ഐശ്വര്യ ലക്ഷ്മി, അനാമിക, മീനാക്ഷി എന്നിവരെ അനുമോദിച്ചു. കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് വലിയപറമ്പിൽ, മിനി ശശി, ജ്യോതികാന്ത്, സുനിത കൊച്ചുമോൻ, വി.ശാന്ത, ലീലാമ്മ ബാബു, സന്ധ്യ ബിജു എന്നിവർ പങ്കെടുത്തു. ജോയിന്റ് കൺവീനർ അഭിലാഷ് പതിനഞ്ചിൽ സ്വാഗതവും, അംബിക നോബി നന്ദിയും പറഞ്ഞു.