കുടുംബയോഗങ്ങൾ നടന്നു

Monday 25 May 2026 12:45 AM IST

അമയന്നൂർ: എസ്.എൻ.ഡി.പി യോഗം 49ാം നമ്പർ അമയന്നൂർ ശാഖയിൽ കുടുംബയോഗങ്ങൾ നടത്തി. ഡോക്ടർ പൽപ്പു കുടുംബയോഗം അമയന്നൂർ കവല സുലഭ റെജി കല്ലക്കുളങ്ങരയുടെ വസതിയിലും ഗുരു നിത്യചൈതന്യയതി കുടുംബയോഗം മാണാട്ടുകുന്ന് ടി.ആർ രതീഷ് തെക്കേക്കരയുടെ വസതിയിലും നടന്നു. കുടുംബയോഗങ്ങളിൽ ശാഖാ വൈസ് പ്രസിഡന്റ് പി.എസ് ഉത്തമൻ, സെക്രട്ടറി രേമോൾ സാബു, ശാഖ കമ്മിറ്റിയംഗം പി.ടി സുഭാഷ് എന്നിവർ പങ്കെടുത്തു.