നാനോ ടെക്നോളജി സമ്മേളനം 15 മുതൽ
Thursday 14 May 2026 1:40 AM IST
കോട്ടയം : എം.ജി സർവകലാശാലയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, അമേരിക്കയിലെ ബർമിംഗ്ഹാമിലുള്ള അലബാമ സർവകലാശാലയുമായി സഹകരിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര കോൺഫറൻസും വർക് ഷോപ്പും സംഘടിപ്പിക്കും. 'അഡ്വാൻസ്ഡ് മെറ്റീരിയൽസ് ആൻഡ് മാനുഫാക്ചറിംഗ് ഫോർ ബയോമെഡിക്കൽ ആൻഡ് കോമ്പോസിറ്റ് ആപ്ലിക്കേഷൻസ്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസ് 15 മുതൽ 17 വരെ സർവകലാശാലയിലെ കൺവർജൻസ് അക്കാദമിയ കോംപ്ലക്സിൽ നടക്കും.വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, വിവിധ ശാസ്ത്ര ശാഖകളിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.